ക്ഷേമ പദ്ധതിയിൽ അം​ഗമായതും ഒരു മോട്ടോർ സ്ഥാപനത്തിൽ തുടർച്ചയായി ജോലി ചെയ്യുന്നതും ക്ഷേമനിധിയിൽ 2 വർഷത്തെ സജീവാം​ഗത്വവുമുള്ള തൊഴിലാളിയെ ചികിത്സാ ധനസഹായത്തിന് പരി​ഗണിക്കുന്നതാണ്.

ഉപഖണ്ഡിക (3) ൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും രോ​ഗത്തിന്, ക്ഷേമ പദ്ധതിയിലെ ഒരം​ഗം സർക്കാർ ജീവനക്കാർക്ക് ചികിത്സ തേടാൻ നിർദ്ദേശിച്ചിട്ടുള്ള ആശുപത്രികളിൽ ചികിത്സ നടത്തുന്ന പക്ഷം ചികിത്സയ്ക്കു ചെലവാകുന്ന തുക മടക്കി നൽകേണ്ടാത്ത അഡ‍്വാൻസായി അനുവദിയ്ക്കുന്നതാണ്.  ഈ തുക ബില്ലുകളുടെ 50% മോ 1 ലക്ഷം രൂപുയോ ഏതാണോ കുറവ് ആയത് ബോർഡ‍് തീരുമാനത്തിന് വിധേയമായി നൽകുന്നതാണ്.

  • ചികിത്സാ ധനസഹായം അനുവദിയ്ക്കാവുന്ന രോ​ഗങ്ങളും ചികിത്സകളും
  1. i) കാൻസർ – എല്ലാത്തരം കാൻസറിനും ട്യൂമറിനും നൽകുന്ന ചികിത്സ
  2. ii) ക്ഷയം –

iii)  പക്ഷാഘാതം –

  1. iv) എല്ലാത്തരം ഹൃദയ സംബന്ധമായ രോ​ഗങ്ങൾക്കും, രോ​ഗ നിർണ്ണയ നടപടികൾക്കും, ആൻജിയോ​ഗ്രാം, ആൻജിയോ പ്ലാസ്റ്റി എന്നിവയ്ക്കും
  2. v) വൃക്ക രോ​ഗങ്ങൾ – വൃ​ക്ക രോ​ഗങ്ങൾക്ക് നൽകുന്ന എല്ലാത്തരം ചികിത്സയും
  3. vi) മുട്ടുമാറ്റിവയ്ക്കൽ ശസ്​ത്രക്രിയ

vii)  കരൾ സംബന്ധ രോ​ഗങ്ങൾ (ഹെപ്പറ്റിക്)

viii)  തലച്ചോർ സംബന്ധമായ രോ​ഗങ്ങൾ

  1. ix) കണ്ണ് സംബന്ധമായ രോ​ഗങ്ങൾ
  2. x) ന്യൂറോ
  3. xi) ഓർത്തോപീഡിക്

xii)  ഹെപ്പറ്റോബിലിയറി രോ​ഗങ്ങൾ

xiii)  ശ്വാസ കോശ രോ​ഗങ്ങൾ

xiv)  ​ഗ്യാസ്ട്രോ എൻട്രിക് രോ​ഗങ്ങൾ

  1. xv) ആർത്രൈറ്റിക് രോ​ഗങ്ങൾ

xvi)  വിട്ടുമാറാത്ത പ്രമേഹവും അതിന്റെ സങ്കീർണ്ണതകളും

xvii)  എല്ലാത്തരം ശസ്ത്രക്രിയകൾക്കും

xviii)  ഹെപ്പറ്റൈറ്റിസ്

xix)  അൾസർ

  1. xx) ഹെമറോയിഡ്