ക്ഷേമനിധി പദ്ധതിയിൽ അം​ഗങ്ങളായ തൊഴിലാളികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനത്തിൽ ജോലിയിലിരിക്കെ ജോലിയുമായി ബന്ധപ്പെട്ട് അപകടം സംഭവിച്ച് മരണപ്പെട്ടാൽ ആ തൊഴിലാളിയുടെ അനന്തരാവകാശിയ്ക്ക് 2 ലക്ഷം രൂപ ധനസഹായം ലഭിക്കുന്നതാണ്.

ചുവടെ ചേർക്കുന്നവ സഹിതം ഫോം 9 ബി യിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

  1. മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്
  2. പോലീസ് വകുപ്പിൽ നിന്നും ലഭിക്കുന്ന അപകടം സംബന്ധിക്കുന്ന എഫ്.ഐ.ആർ ന്റെ പകർപ്പ്
  3. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ്
  4. മരണപ്പെട്ട ആളുടെ പേര് ഉൾപ്പെടുന്ന റേഷൻ കാർഡിന്റെ പ്രസക്ത ഭാ​ ഗത്തിന്റെ പകർപ്പ്
  5. അപേക്ഷകന് മരണപ്പെട്ട ആളുമായുള്ള ബന്ധം കാണിക്കുന്ന, വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്..

അപേക്ഷ ലഭിച്ച് 60 ദിവസത്തിനുള്ളിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോ അദ്ദേഹം നിയോ​ഗിക്കുന്ന ഏതെങ്കിലും ഓഫീസറോ അപേക്ഷ സംബന്ധമായി ആവശ്യമായ അന്വേഷണങ്ങൾ നടത്തി, ബോർഡ് തീരുമാനങ്ങൾക്ക് വിധേയമായി അനുയോജ്യമായ ഉത്തരവ് നൽകുന്നു.