ക്ഷേമനിധിയിൽ അംഗത്വം ഉള്ളതും സൂപ്പർ ആന്വേഷൻ പെൻഷനോ സ്വയം വിരമിക്കൽ പെൻഷനോ പരിഗണിക്കാൻ സാധിയ്ക്കാത്തതും, തുടർന്ന് ജോലി ചെയ്യാൻ കഴിയാത്ത വിധത്തിൽ സ്ഥിരമായ പൂർണ്ണ അവശത അനുഭവിക്കുന്നതുമായ തൊഴിലാളികൾക്ക് സർവ്വീസ് ദൈർഘ്യം കണക്കാക്കാതെ കാലാകാലങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന ക്ഷേമ പെൻഷൻ നിരക്കിൽ പെൻഷൻ അനുവദിക്കുന്നതാണ്.